MENU
MENU
July 22, 2015

Sabha Prathinidhi Mandalam – Episcopal Election

മാര്‍ത്തോമ്മാ സഭയുടെ എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് റവ. ഡോ. ഉമ്മന്‍ ജോര്‍ജ്ജ്, റവ. ഡോ. വര്‍ഗ്ഗീസ് മത്തായി, റവ. കെ. വി. വര്‍ക്കി എന്നിവരെ മാര്‍ച്ച് 8, 9 തീയതികളില്‍ തിരുവല്ല ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക ഹാളില്‍ ചേര്‍ന്ന സഭാ പ്രതിനിധി മണ്ഡല യോഗം തെരഞ്ഞെടുത്തു.

മാര്‍ത്തോമ്മാ സഭയുടെ എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് റവ. ഡോ. ഉമ്മന്‍ ജോര്‍ജ്ജ്, റവ. ഡോ. വര്‍ഗ്ഗീസ് മത്തായി, റവ. കെ. വി. വര്‍ക്കി എന്നിവരെ മാര്‍ച്ച് 8, 9 തീയതികളില്‍ തിരുവല്ല ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക ഹാളില്‍ ചേര്‍ന്ന സഭാ പ്രതിനിധി മണ്ഡല യോഗം തെരഞ്ഞെടുത്തു.
എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട റവ. ഡോ. ഉമ്മന്‍ ജോര്‍ജ് അടൂര്‍ കണ്ണംകോട് മാര്‍ത്തോമ്മാ ഇടവകയില്‍ കൊട്ടയ്ക്കാട്ട് പുത്തന്‍വീട്ടില്‍ പരേതനായ പി.എന്‍. ജോര്‍ജിന്റെയും പരേതയായ ഏലിയാമ്മയുടെയും പുത്രനാണ്. 1959 മെയ് 10 നു ജനിച്ചു. 1985 ജൂണ്‍ 1 നു ശെമ്മാശ് പട്ടവും 14 നു കശ്ശീശാ പട്ടവുമേറ്റു. എം.എ, ബി.ഡി. എം.റ്റി.എച്ച്,. റ്റി.എച്ച് ഡി ബിരുദങ്ങള്‍ നേടിയ അച്ചന്‍ ഇപ്പോള്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലിത്തായുടെ സെക്രട്ടറിയായും ചിറയിറമ്പ്, പുലരികാട് ഇടവകകളുടെ വികാരിയായും പ്രവര്‍ത്തിക്കുന്നു. വിവിധ ഇടവകകളില്‍ വികാരിയായും ഇന്‍ഡോര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ആയും സേവനമനുഷ്ഠിച്ചു.
എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട റവ. ഡോ. വര്‍ഗീസ് മത്തായി തുമ്പമണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവകയില്‍ കാലായില്‍ കണ്ണംപൊയ്കയില്‍ കെ.ഇ.മാത്യുവിന്റെയും പരേതയായ കുഞ്ഞമ്മയുടെയും പുത്രനാണ്. 1953 ഫെബ്രുവരി 25-നു ജനിച്ചു. 1978 ഏപ്രില്‍ 22 നു ശെമ്മാശ് പട്ടവും മെയ് 22 നു കശ്ശീശാ പട്ടവുമേറ്റു. ബി.എസ്.സി, ബി.ഡി. എം.റ്റി.എച്ച്, ഡി.റ്റി.എച്ച് ബിരുദങ്ങള്‍ നേടിയ അച്ചന്‍ ഇപ്പോള്‍ ഓതറ എബനേസര്‍ ഇടവക വികാരിയായി പ്രവര്‍ത്തിക്കുന്നു. വിവിധ ഇടവകകളില്‍ വികാരിയായും ജബല്‍പ്പൂര്‍. കോട്ടയം തിയോളജിക്കല്‍ സെമിനാരികളില്‍ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട റവ. കെ.വി.വര്‍ക്കി കൊച്ചി സെന്റ് ജോര്‍ജ് മാര്‍ത്തോമ്മാ ഇടവകയില്‍ പാരയില്‍ കെ.പി. വര്‍ക്കിയുടെയും പരേതയായ കുഞ്ഞമ്മയുടെയും പുത്രനാണ് റവ. കെ. വി. വര്‍ക്കി. 1959 മാര്‍ച്ച് 16 നു ജനിച്ചു. 1986 ജൂണ്‍ 27 നു ശെമ്മാശ് പട്ടവും ജൂലൈ 30 നു കശ്ശീശാ പട്ടവുമേറ്റു. എം.എ, എം.ഫില്‍. ബി.ഡി ബിരുദങ്ങള്‍ നേടിയ അച്ചന്‍ ഇപ്പോള്‍ കാവുംഭാഗം എബനേസര്‍ ഇടവക വികാരിയായും മാര്‍ത്തോമ്മാ മെഡിക്കല്‍ മിഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. വിവിധ ഇടവകകളില്‍ വികാരിയായും റാഞ്ചി സെന്റ് തോമസ് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ആയും സേവനമനുഷ്ഠിച്ചു. മികച്ച പ്രിന്‍സിപ്പാള്‍ അവാര്‍ഡ് ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

 

Share this activity
Donate Now